ഹൊറർ ത്രില്ലറുമായി ജീവ; ‘ബ്ലാക്ക്’ ട്രെയിലർ
ഹൊറർ ത്രില്ലറുമായി ജീവ; ‘ബ്ലാക്ക്’ ട്രെയിലർ | Black Trailer
ഹൊറർ ത്രില്ലറുമായി ജീവ; ‘ബ്ലാക്ക്’ ട്രെയിലർ
മനോരമ ലേഖകൻ
Published: September 26 , 2024 09:57 AM IST
1 minute Read
ട്രെയിലറിൽ നിന്നും
ജീവ നായകനായെത്തുന്ന ഹൊറർ ചിത്രം ‘ബ്ലാക്ക്’ ട്രെയിലർ എത്തി. നവാഗതനായ ബാലസുബ്രമണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. നവദമ്പതികൾ പുതിയ ഒരു അപാർട്‌മെന്റിൽ എത്തുന്നതും അവിടെ താമസം തുടങ്ങിയ ശേഷം ഇരുവരും നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പൊട്ടൻഷ്യൽ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം ഗോകുൽ ബിനോയ്, സംഗീതസംവിധാനം സാം സിഎസ്, എഡിറ്റർ ഫിലോമിൻ രാജ്.
സ്റ്റണ്ട് കൊറിയോഗ്രാഫർ മെട്രോ മഹേഷ്, ഗാനരചയിതാക്കൾ മദൻ കാർക്കി, ചന്ദ്രു, കൊറിയോഗ്രാഫർ ഷെരീഫ് എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.
English Summary:
Watch Black Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 24dpr063f1kmul0goqujc886s1 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link