അമലയിൽ മാക്കോ ഓർത്തോ സ്പൈൻ റോബോട്ടിക് സർജറി മെഷീൻ സ്ഥാപിച്ചു
തൃശൂർ: ജില്ലയിലെ ആദ്യത്തേതും കേരളത്തിലെതന്നെ രണ്ടാമത്തേതുമായ മാക്കോ ഓർത്തോ സ്പൈൻ റോബോട്ടിക് സർജറി മെഷീൻ അമല മെഡിക്കൽ കോളജിൽ സ്ഥാപിച്ചു. സർജറി പ്ലാനിനു കൂടുതൽ കൃത്യത, പൊസിഷനിംഗ്, 3 ഡി സിടി അധിഷ്ഠിത പ്ലാനിംഗ്, സമയലാഭം, ഡാറ്റ അനലറ്റിക്സ്, ഡോക്ടറുടെ കാര്യക്ഷമത കൂട്ടാനുള്ള മാർഗനിർദേശങ്ങൾ എന്നീ ഘടകങ്ങൾ സംയോജിപ്പിച്ചാണ് മാക്കോ സ്മാർട്ട് റോബോട്ടിക് നിർമിച്ചിട്ടുള്ളത്. 3 ഡി ഇമേജിംഗിലൂടെ രോഗിയുടെ സന്ധികളുടെ ആരോഗ്യസ്ഥിതി പൂർണമായി വിലയിരുത്തി ശസ്ത്രക്രിയ നടത്തുവാൻ സർജനെ സഹായിക്കുന്ന ഈ നൂതന സാങ്കേതികസംവിധാനം വഴി, സങ്കീർണമായ ഭാഗങ്ങളിൽ ശസ്ത്രക്രിയ നടത്തുന്ന സമയത്തു രോഗികൾക്കുണ്ടാകുന്ന മുറിവുകൾ, വേദന എന്നിവ ഒഴിവാക്കാനാകും. ചികിത്സ എളുപ്പമാക്കുന്നതോടൊപ്പം രോഗികളുടെ ശസ്ത്രക്രിയയ്ക്കുശേഷമുള്ള വിശ്രമകാലവും അനുബന്ധ ഫിസിയോതെറാപ്പി ചികിത്സയും ചികിത്സാച്ചെലവും ഗണ്യമായി കുറയ്ക്കും. കാൽമുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ തുടങ്ങി ഓർത്തോ സ്പൈൻ സർജറികൾക്കായി ലോകത്തിൽ ഇന്നു നിലവിലുള്ള ഏറ്റവും മികച്ച ശസ്ത്രക്രിയാ ഉപാധികൂടിയാണിത്.
മെഷീന്റെ ഔദ്യോഗിക ലോഞ്ചിംഗിനു മുന്നോടിയായി 25 സർജറികൾ ഡോ. സ്കോട്ട് ചാക്കോ ജോണിന്റെ നേതൃത്വത്തിൽ അമലയിൽ വിജയകരമായി പൂർത്തീകരിച്ചതായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ പത്രസമ്മേളനത്തിൽ പറഞ്ഞു. 28-നു വൈകുന്നേരം ആറിനു തൃശൂർ ഹോട്ടൽ ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ ഫുട്ബോൾതാരം സി.വി. പാപ്പച്ചൻ മെഷീന്റെ ലോഞ്ചിംഗ് നിർവഹിക്കും. സിന്പോസിയവും ഉണ്ടായിരിക്കും. അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സിഎംഐ, ചീഫ് ഓർത്തോസ്പൈൻ സർജൻ ഡോ. സ്കോട്ട് ചാക്കോ ജോണ്, എക്സ്റ്റേണൽ അഫയേഴ്സ് ജനറൽ മാനേജർ ബോർജിയോ ലൂയിസ്, പിആർഒ ജോസഫ് വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Source link