WORLD

സർക്കാർ വിമർശനം; സൗദിയിൽ റിട്ട. അധ്യാപകന് 30 വർഷം തടവ്


ല​​​ണ്ട​​​ൻ: സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഗം​​​ദി എ​​​ന്ന റിട്ട. അ​​​ധ്യാ​​​പ​​​ക​​​നു സൗ​​​ദി കോ​​​ട​​​തി 30 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 2022 ജൂ​​​ണി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ദ്യം​​​ വി​​​ധി​​​ച്ച വ​​​ധ​​​ശി​​​ക്ഷ ര​​​ണ്ടു മാ​​​സം മു​​​ന്പു റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് അ​​​പ്പീ​​​ൽ കോ​​​ട​​​തി ദീ​​​ർ​​​ഘ​​​കാ​​​ല ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​താ​​​യി ബ്രി​​​ട്ട​​​നി​​​ലു​​​ള്ള ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പോ​​​സ്റ്റ് ചെ​​​യ്തു എ​​​ന്നാ​​​രോ​​​പി​​​ച്ച് തീ​​​വ്ര​​​വാ​​​ദ​​​മ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​ക്സ് അ​​​ക്കൗ​​​ണ്ടി​​​ന് ഒ​​​ന്പ​​​തു ഫോ​​​ളോ​​​വേ​​​ഴ്സ് മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു.


Source link

Related Articles

Back to top button