നെടുമ്പാശേരി: കൊച്ചി വിമാനത്താവള ഓപ്പറേഷണൽ മേഖലയുടെ സുരക്ഷയ്ക്കായി ഒരുക്കിയ അത്യാധുനിക ഇലക്ട്രോണിക് കവചവും രാജ്യാന്തര ടെർമിനലിൽ വിസ്തൃതിയും സുഖസൗകര്യങ്ങളും വർധിപ്പിച്ച് പുതുക്കിയ ലോഞ്ചും ഇന്നു രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിലെ ഓപ്പറേഷണൽ മേഖലയിലെ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ 30 കോടി രൂപയുടെ ഉപകരണങ്ങളാണു സ്ഥാപിച്ചിരിക്കുന്നത്. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റത്തിന്റെ (പിഡ്സ്) സുരക്ഷ, 12 കിലോമീറ്റർ ചുറ്റുമതിലിൽ മാരകമാകാത്ത വിധത്തിലുള്ള വൈദ്യുതവേലി, ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസർ, തെർമൽ കാമറകൾ എന്നിവയാണു സ്ഥാപിച്ചിരിക്കുന്നത്. ഇവ ചുറ്റുമതിലിലും കാനകളിലുമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപവ്യതിയാനവും തത്സമയം കൺട്രോൾ സെന്ററിലേക്ക് അയയ്ക്കുന്നു. ഇത്രയും സമഗ്രമായ സുരക്ഷാകവചം ഇന്ത്യയിലാദ്യമാണ്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡാണ് പിഡ്സിനുവേണ്ട സാങ്കേതികസൗകര്യങ്ങൾ ഒരുക്കിയത്.
വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവരെ ഈ സംവിധാനം കണ്ടെത്തും. രാജ്യാന്തര ടെർമിനലായ ‘ടി-3 ’യുടെ ഡിപ്പാർച്ചർ മേഖലയിലാണു അധിക ലോഞ്ച് നിർമിച്ചത്. ഇതോടെ ലോഞ്ചിന്റെ വിസ്തൃതി 14,000 ചതുരശ്ര അടിയിൽനിന്നു 21,000 ചതുരശ്ര അടിയായി വർധിച്ചു. ഇതോടെ തിരക്കേറിയ സമയത്തും ഇനി സൗകര്യപ്രദമായി ലോഞ്ച് അനുഭവം ലഭ്യമാകും. സെപ്റ്റംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത ‘0484 എയ്റോ ലോഞ്ചിനു’ശേഷം ഈ മാസം തന്നെ സിയാൽ രണ്ടു വലിയ പദ്ധതികൾ കൂടി കമ്മീഷൻ ചെയ്യുകയാണെന്ന പ്രത്യേകതയുമുണ്ട്. എയ്റോ ലോഞ്ചിൽ ഒക്ടോബർ രണ്ടാം വാരത്തോടെ ബുക്കിംഗ് തുടങ്ങും.

Source link