KERALAMLATEST NEWS

സിദ്ദിഖിനായി ലുക്കൗട്ട് നോട്ടീസ്,​ ഒളിവിലുള്ള നടനെ തെരയുന്നത് പൊലീസിന്റെ ആറ് സംഘങ്ങൾ

തി​രു​വ​ന​ന്ത​പു​രം​:​ ​യു​വ​ന​ടി​യെ​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ​മു​ൻ​കൂ​ർ​ജാ​മ്യം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ഒ​ളി​വി​ൽ​ ​പോ​യ​ ​ന​ട​ൻ​ ​സി​ദ്ദി​ഖി​നെ​ ​തി​ര​യു​ന്ന​ത് ​പൊ​ലീ​സി​ന്റെ​ ​ആ​റ് ​സം​ഘ​ങ്ങ​ൾ.​ ​രാ​ജ്യം​ ​വി​ടാ​തി​രി​ക്കാ​ൻ​ ​ലു​ക്ക്ഔ​ട്ട് ​നോ​ട്ടീ​സും​ ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.​ ​സം​സ്ഥാ​ന​ ​അ​തി​ർ​ത്തി​ക​ളി​ലും​ ​നി​രീ​ക്ഷ​ണ​മു​ണ്ട്.​ ​സി​ദ്ദി​ഖി​നെ​ ​പി​ടി​കൂ​ടാ​ൻ​ ​മ്യൂ​സി​യം​ ​പൊ​ലീ​സ് ​കൊ​ച്ചി​യി​ലെ​ത്തി​ ​തി​ര​ച്ചി​ൽ​ ​തു​ട​രു​ക​യാ​ണ്.

സി​ദ്ദി​ഖ് ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​തേ​ടി​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തി​നാ​ൽ​ ​വി​ധി​വ​രും​ ​വ​രെ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​കാ​ത്തി​രു​ന്നേ​ക്കാം.​ ​സി​ദ്ദി​ഖി​നെ​തി​രേ​ ​ജീ​വ​പ​ര്യ​ന്തം​ ​ത​ട​വ് ​കി​ട്ടാ​വു​ന്ന​ ​ബ​ലാ​ത്സം​ഗം​ ​(​ഐ​പി​സി​ 376​),​ 2​വ​ർ​ഷം​ ​ത​ട​വു​ശി​ക്ഷ​യു​ള്ള​ ​ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ​ ​(506​)​ ​വ​കു​പ്പു​ക​ളാ​ണ് ​ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ന​ടി​മാ​രു​ടെ​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​ബ​ലാ​ത്സം​ഗ​ക്കു​റ്റം​ ​ചു​മ​ത്ത​പ്പെ​ട്ട​വ​രെ​യെ​ല്ലാം​ ​അ​റ​സ്റ്റ്ചെ​യ്യാ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​തീ​രു​മാ​നം.​ ​ഹൈ​ക്കോ​ട​തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​ന​ൽ​കി​യ​വ​രെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ചോ​ദ്യം​ചെ​യ്ത് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​ ​വി​ട്ട​യ​യ്ക്കും.​ ​സി​ദ്ദി​ഖി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​നി​ ​തെ​ളി​വു​ ​ശേ​ഖ​ര​ണം​ ​വേ​ണ്ട.​ ​ആ​വ​ശ്യ​ത്തി​ന് ​തെ​ളി​വു​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​റ​സ്റ്രി​ലാ​യാ​ൽ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​മെ​ഡി​ക്ക​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ജ​സ്റ്റി​സ് ​ഹേ​മ​ ​ക​മ്മി​റ്റി​ ​മു​മ്പാ​കെ​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യ​വ​രെ​ ​നേ​രി​ൽ​ ​ക​ണ്ട് ​പ്ര​ത്യേ​ക​ ​സം​ഘം​ ​മൊ​ഴി​യെ​ടു​ക്കു​ന്നു​ണ്ട്.​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​ഉ​റ​ച്ചു​നി​ന്നാ​ൽ​ ​കേ​സെ​ടു​ക്കും.


Source link

Related Articles

Back to top button