പരവൂർ വെടിക്കെട്ട് അപകടം: കോടതിയിൽ പുതിയ തസ്തിക

തിരുവനന്തപുരം: പുറ്റിങ്ങൽ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്ക് കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലേക്ക് പുതിയ തസ്തികകൾ അനുവദിക്കാനും തസ്തിക മാറ്റാനും മന്ത്രിസഭാ യോഗം അനുമതി നൽകി. ഒരു ഹെഡ് ക്ലാർക്ക് തസ്തിക വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി സൃഷ്ടിക്കും. രണ്ട് ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികകൾ രണ്ട് എൽഡി ടൈപ്പിസ്റ്റ് തസ്തികകളാക്കും. ഒരു ക്ലാർക്ക്, ഒരു എൽഡി ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റൻറൻറ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും.
തുറമുഖ തൊഴിലാളികൾക്ക്
സഹായം
ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികൾക്ക്/ ആശ്രിതർക്ക് ഓരോരുത്തർക്കും 5,250 രൂപ വീതവും രണ്ടാഴ്ചത്തെ സൗജന്യ റേഷൻ നൽകുന്നതിനാവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കും. ഓണത്തോടനുബന്ധിച്ച് മുൻവർഷങ്ങളിൽ നൽകിയ രീതിയിലാണിത്.
സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റിന്റെ പേര് പബ്ലിക്ക് പ്രൊക്വയർമെന്റ് അഡ്വൈസറി ഡിപ്പാർട്ട്മെന്റ് എന്ന് മാറ്റുന്നതിനാവശ്യമായ ഭേദഗതിക്ക് ഗവർണറുടെ അനുമതി തേടും.
Source link