KERALAMLATEST NEWS

വയനാട് ഉരുൾ പൊട്ടൽ ദുരന്തം: കുട്ടികളുടെ മാനസിക ആരോഗ്യത്തിനുള്ള പദ്ധതി വിശദാംശം ഹൈക്കോടതി തേടി

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായ കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ദീർഘകാലപദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികസംഘർഷം പരിഹരിക്കാൻ വിദഗ്ദ്ധരടങ്ങുന്ന സംഘത്തിന്റെ മേൽനോട്ടത്തിൽ കൗൺസലിംഗും മറ്റും ആവശ്യമാണ്. കുട്ടികളുടെ സംരക്ഷണവും പഠനവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സമഗ്രപദ്ധതി ആവഷ്‌കരിക്കണമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പറഞ്ഞു. ഇതുവരെയുള്ള നടപടികളിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി. വയനാട് ദുരന്തത്തെ തുടർന്ന് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ദുരന്തമേഖലയിലെ പരാതിപരിഹാരസെല്ലിൽ ലഭിക്കുന്ന പരാതികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പുകൽപ്പിക്കാനായില്ലെങ്കിൽ കോടതിയെ അറിയിക്കണം. ദുരന്തബാധിതർക്കായി പ്രത്യേക ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നത് പരിഗണിക്കണം.
യൂനി​സെഫ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്ന കൗൺസലിംഗും മറ്റു നടപടികളുമാണ് കുട്ടികളുടെ കാര്യത്തിൽ സ്വീകരിച്ചതെന്ന് അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. ആരോഗ്യപ്രവർത്തകരുടെ സംഘം 964 വീടുകളിലെത്തി നടപടികൾ സ്വീകരിച്ചു. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ ഫോസ്റ്റർ കെയർ സംരക്ഷണയിലാണ്. ഈ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും അറിയിച്ചു. ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടികൾക്ക് ഈ സേവനം ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.

തെരച്ചിൽ തുടരുന്നു
# ദുരന്തബാധിത മേഖലകളിൽ തെരച്ചിൽ നടത്തുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

# മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന തുടരും.
# കണ്ടെത്താനാവാത്തവരുടെ കുടുംബത്തിനുള്ള സഹായം എങ്ങനെ നൽകുമെന്ന കാര്യം ആലോചിക്കുന്നു.

# ഓഖി ദുരന്തത്തിൽ കാണാതായവരുടെ കുടുംബത്തിന് സഹായധനം നൽകിയ മാതൃകയാണ് പരിഗണിക്കുന്നത്.

ശ്രു​തി​യെ​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​നാ​ട്

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി

ക​ൽ​പ്പ​റ്റ​:​ ​വ​യ​നാ​ട് ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​ഉ​റ്റ​വ​രെ​ ​ന​ഷ്ട​മാ​യ​തി​നു​ ​പി​ന്നാ​ലെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മു​ണ്ടാ​യ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​പ്ര​തി​ശ്രു​ത​ ​വ​ര​ൻ​ ​ജെ​ൻ​സ​ണും​ ​മ​രി​ച്ച​തോ​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​റ്റ​പ്പെ​ട്ടു​പോ​യ​ ​ശ്രു​തി​യെ​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​നാ​ട്.​ ​ജെ​ൻ​സ​ണും​ ​ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം​ ​സ​ഞ്ച​രി​ക്ക​വേ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​ഇ​രു​കാ​ലു​ക​ൾ​ക്കും​ ​പ​രി​ക്കേ​റ്റ് ​ക​ൽ​പ്പ​റ്റ​ ​ലി​യോ​ ​ആ​ശു​പ​ത്രി​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ൽ​ ​ക​ഴി​യു​ന്ന​ ​ചൂ​ര​ൽ​മ​ല​ ​സ്വ​ദേ​ശി​ ​ശ്രു​തി​യു​ടെ​ ​ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ച്ചും​ ​പ്രാ​ർ​ത്ഥി​ച്ചും​ ​നി​ര​വ​ധി​പേ​രാ​ണ് ​ആ​ശു​പ​ത്രി​യി​ലേ​യ്ക്ക​ട​ക്കം​ ​വി​ളി​ക്കു​ന്ന​ത്.

ശ്രു​തി​യു​ടെ​ ​ജോ​ലി​ ​അ​ട​ക്ക​മു​ള​ള​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ ​നി​ര​വ​ധി​ ​പേ​രും​ ​എ​ത്തു​ന്നു​ണ്ട്.​ ​ആ​ശു​പ​ത്രി​ ​എം.​ഡി​ ​ഡോ.​ ​ടി.​പി.​വി.​സു​രേ​ന്ദ്ര​ൻ​ ​ശ്രു​തി​ക്ക് ​ഇ​ന്ന​ലെ​യും​ ​കൗ​ൺ​സ​ലിം​ഗ് ​ന​ൽ​കി.​ ​ന​ഴ്സ് ​കൂ​ടി​യാ​യ​ ​ശ്രു​തി​ക്ക് ​കാ​ര്യ​ങ്ങ​ൾ​ ​ഗ്ര​ഹി​ക്കാ​ൻ​ ​ക​ഴി​യു​ന്നു​ണ്ടെ​ന്ന് ​ഡോ​ക്ട​ർ​ ​പ​റ​ഞ്ഞു.​ ​ടി.​സി​ദ്ദി​ഖ് ​എം.​എ​ൽ.​എ,​ ​ബോ​ബി​ ​ചെ​മ്മ​ണൂ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ഇ​ന്ന​ലെ​ ​ശ്രു​തി​യെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​സ​ന്ദ​ർ​ശി​ച്ചു.

ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​റു​ടെ​ ​പ്ര​തി​നി​ധി​യാ​യി​ ​ഡോ.​ ​സ​മീ​ഹ​ ​സെ​യ്ത​ല​വി​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​ചി​കി​ത്സാ​ ​വി​വ​ര​ങ്ങ​ൾ​ ​തി​ര​ക്കി.​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​ശ്രു​തി​യു​ടെ​ ​ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് ​വി​ളി​ച്ച് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​ബം​ഗ​ളൂ​രു​ ​ആ​സ്ഥാ​ന​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ബ്രി​ഗേ​ഡ് ​ഗ്രൂ​പ്പി​ന്റെ​ ​ചീ​ഫ് ​എ​ച്ച്.​ആ​ർ.​ചി​ദം​ബ​ർ​ ​സി​ർ​ദ്ദേ​ശ് ​പാ​ണ്ഡെ​ ​ഇ​ന്ന​ലെ​ ​ഡോ.​ ​ടി.​പി.​വി.​ ​സു​രേ​ന്ദ്ര​നെ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ട്ട് ​ശ്രു​തി​ക്ക് ​ത​ന്റെ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ജോ​ലി​യ​ട​ക്കം​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു.


Source link

Related Articles

Back to top button