CINEMA

കാർത്തിയോട് മയപ്പെട്ട് പവൻ കല്യാൺ; ലഡു വിവാദത്തിൽ പിന്തുണ

കാർത്തിയോട് മയപ്പെട്ട് പവൻ കല്യാൺ; ലഡു വിവാദത്തിൽ പിന്തുണ | Karthi Pawan Kalyan

കാർത്തിയോട് മയപ്പെട്ട് പവൻ കല്യാൺ; ലഡു വിവാദത്തിൽ പിന്തുണ

മനോരമ ലേഖകൻ

Published: September 25 , 2024 10:46 AM IST

1 minute Read

പവൻ കല്യാൺ, കാർത്തി

തിരുപ്പതി ലഡു വിഷയത്തിൽ നടൻ കാർത്തിക്ക് പിന്തുണയുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. കാർത്തിയുടെ ആത്മാർഥമായ പ്രതികരണത്തെ അഭിനന്ദിക്കുന്നു എന്നും പ്രശസ്തരായ വ്യക്തികൾ നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും പെട്ടെന്നുള്ള പല പ്രതികരണങ്ങളും ഭക്തർക്ക് വേദനയുണ്ടാക്കുമെന്നും പവൻ കല്യാൺ കുറിച്ചു.   

Dear @Karthi_Offl garu,I sincerely appreciate your kind gesture and swift response, as well as the respect you’ve shown towards our shared traditions. Matters concerning our sacred institutions, like Tirupati and its revered laddus, carry deep emotional weight for millions of…— Pawan Kalyan (@PawanKalyan) September 24, 2024

‘‘പ്രിയപ്പെട്ട കാർത്തി, നിങ്ങളുടെ വിനയപൂർവവും വേഗത്തിലുള്ളതുമായ പ്രതികരണത്തെയും നമ്മുടെ പാരമ്പര്യങ്ങളോട് നിങ്ങൾ കാണിച്ച ബഹുമാനത്തെയും ഞാൻ ആത്മാർഥമായി അഭിനന്ദിക്കുന്നു. തിരുപ്പതി ക്ഷേത്രവും അവിടുത്തെ പ്രസാദമായ അതിവിശിഷ്ടമായ ലഡുവും പോലെയുള്ള നമ്മുടെ വിശ്വാസപരമായ കാര്യങ്ങൾ ദശലക്ഷക്കണക്കിന് ഭക്തർ ആഴത്തിലുള്ള ഭക്തിയോടെയും വികാരത്തോടെയുമാണ് നോക്കികാണുന്നത്. അതുകൊണ്ടു തന്നെ അത്തരം വിഷയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണു ഞാൻ ആഗ്രഹിച്ചത്.  

പ്രത്യേകിച്ച് ദുരുദ്ദേശമൊന്നുമില്ലാതെയും മനഃപൂർവമല്ലാതെയുമാണ് നിങ്ങൾ പ്രതികരിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. സമൂഹത്തിൽ പ്രശസ്തരായ വ്യക്തികൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം നമ്മൾ ഏറ്റവും വിലമതിക്കുന്ന സംസ്കാരവും ആത്മീയ മൂല്യങ്ങളും ഐക്യത്തോടെയും ആദരപൂര്വവും നിലനിർത്തുക എന്നുള്ളതാകണം.   സിനിമയിലൂടെ സമൂഹത്തിൽ മാതൃക കാണിക്കുന്ന നമ്മൾ എപ്പോഴും ഈ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പരിശ്രമിക്കണം.

അർപ്പണബോധവും കഴിവും കൊണ്ട് നമ്മുടെ സിനിമയെ സമ്പന്നമാക്കിയ ഒരു ശ്രദ്ധേയനായ നടൻ എന്ന നിലയിൽ നിങ്ങളോടുള്ള എന്റെ ആദരവും സ്നേഹവും പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  കൂടാതെ സൂര്യ, ജ്യോതിക തുടങ്ങി എല്ലാവർക്കും എന്റെ ആശംസകൾ. വരും നാളിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു മെയ്യഴകനും സത്യം സുന്ദരത്തിനും ആശംസകൾ.  ഈ ചിത്രങ്ങളുടെ വിജയകരമായ റിലീസ് പ്രേക്ഷകരെ ആനന്ദിപ്പിക്കട്ടെ.’’ പവൻ കല്യാൺ കുറിച്ചു.

‘മെയ്യഴകൻ’ സിനിമയുടെ തെലുങ്ക് പ്രി-റിലീസ് ഇവന്റിനിടെയാണ് അവതാരക അപ്രതീക്ഷിതമായി ലഡുവിനെക്കുറിച്ച് കാർത്തിയോട് ചോദിക്കുന്നത്. അതിനു മറുപടിയായി കാർത്തി തമാശ രൂപേണ വാക്കുകളാണ് പവൻ കല്യാണിനെ ചൊടിപ്പിച്ചത്. “നമുക്ക് ഇപ്പോൾ ലഡുവിനെക്കുറിച്ച് പറയേണ്ട. ലഡു ഒരു സെൻസിറ്റീവ് വിഷയമാണ്.’’ എന്നായിരുന്നു കാർത്തിയുടെ മറുപടി. “നിങ്ങൾ ഒരിക്കലും അങ്ങനെ പറയരുത്.  അത് പറയാൻ ധൈര്യപ്പെടരുത്. ഒരു നടനെന്ന നിലയിൽ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ സനാതന ധർമ്മത്തിന്റെ കാര്യം പറയുമ്പോൾ ഒരു വാക്ക് പറയുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കണം.” കാർത്തിക്ക് താക്കീതെന്ന രീതിയിൽ പവൻ കല്യാൺ പറഞ്ഞു. 
ഇതോടെ പവൻകല്യാണിന്റെ ആരാധകരും കാർത്തിക്കു നേരെ തിരിഞ്ഞു. സംഭവം വലിയ വിവാദമായി മാറിയതോടെ പവൻ കല്യാണിനോട് മാപ്പ് പറഞ്ഞ് കാർത്തി എത്തി. ‘‘പ്രിയ പവൻ കല്യാൺ സാർ, നിങ്ങളോട് അത്യധികം ആദരവോടെ ഞാൻ ക്ഷമ ചോദിക്കുന്നു.  മോശമായി ഒന്നും ഉദ്ദേശിക്കാതെ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിഎങ്കിൽ എന്നോട് ക്ഷമിക്കുക. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു.  ആശംസകളോടെ കാർത്തി.’’–നടൻ ട്വീറ്റ് ചെയ്തു.

തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനായി ആന്ധ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ലഡുവിൽ മൃഗക്കൊഴുപ്പും മറ്റും ചേർക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എൻ. ചചന്ദ്രബാബു നായിഡു പറഞ്ഞു.

English Summary:
Pawan Kalyan responds to Karthi’s apology over Tirupati laddu controversy: See Tweet

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-karthi mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-pawankalyan 74vi3k7h0j9b9u3v8kbvfmv8bj


Source link

Related Articles

Back to top button