ഭൂമി തരം മാറ്റം : അദാലത്ത് ഒക്ടോ. 25 മുതൽ നവം.15 വരെ
തിരുവനന്തപുരം: ഭൂമി തരംമാറ്റാനുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ രണ്ടാം ഘട്ട അദാലത്ത് നടത്തും. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തലങ്ങളിലാണ് അദാലത്ത് . ഇന്നലെ ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.
25 സെന്റിൽ താഴെയുള്ള ,സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള ഫോം 5, ഫോം 6 അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. ഇപ്രകാരം അപേക്ഷകൾ പോർട്ടലിൽ സജ്ജീകരിക്കാൻ സംസ്ഥാന ഐ.ടി സെല്ലിന് നിർദ്ദേശം നൽകി. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലുള്ള അദാലത്തിന് മുൻപായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ലാന്റ് റവന്യൂ കമ്മിഷണർ, അഗ്രികൾച്ചറൽ സെക്രട്ടറി, പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, ജില്ലാ കളക്ടർമാർ എന്നിവരുടെ സംയുക്ത യോഗം ചേരും. അദാലത്തിൽ പരിഗണിക്കുന്ന അപേക്ഷകർക്കുള്ള അറിയിപ്പ് അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് അയയ്ക്കാൻ നിർദ്ദേശം നൽകി.
താലൂക്ക് അടിസ്ഥാനത്തിൽ ആർഡിഒമാരും ഡെപ്യൂട്ടി കളക്ടർമാരുമാണ് ഇപ്പോൾ തരം മാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചത്.
‘ രണ്ടര ലക്ഷം അപേക്ഷകളിൽ വലിയൊരു ശതമാനം അദാലത്തിലൂടെ തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’
കെ. രാജൻ ,
റവന്യൂ മന്ത്രി
Source link