ബയ്റുത്ത്: ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലെബനീസ് മാധ്യമപ്രവര്‍ത്തകനായ ഫാദി ബൗദിയ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ നടന്ന മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണത്തില്‍ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. മിരായ ഇന്റര്‍നാഷണല്‍ നെറ്റ്ര്‍ക്ക് എഡിറ്റര്‍ ഇന്‍ ചീഫാണ് ബൗദിയ.വാര്‍ത്താവതരണത്തിനിടെ ബൗദിയയുടെ തൊട്ടുപുറകില്‍ മിസൈല്‍ പതിക്കുകയായിരുന്നു. ആക്രമണത്തില്‍ കെട്ടിടത്തിൻറെ ജനല്‍ ചില്ലുകളും ചുമരുകളും തകര്‍ന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞെട്ടിയ ബൗദിയ നിലവിളിക്കുന്നത് വീഡിയോയിലുണ്ട്. .പിന്നാലെ ഇദ്ദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറി. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Source link