പിണറായിയുടെ ബലം ബി.ജെ.പിയുടെ പിന്തുണ: കെ.സുധാകരൻ

മട്ടന്നൂർ (കണ്ണൂർ): ഇത്രയേറേ തട്ടിപ്പുകൾ നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങാത്തത് ബി.ജെ.പിയുടെ പിന്തുണ കൊണ്ടാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. മട്ടന്നൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത്,ഡോളർക്കടത്ത്,മാസപ്പടി തുടങ്ങി നിരവധി കേസുകളുണ്ടായിട്ടും കേന്ദ്രഏജൻസികളാരും കേരളത്തിലേക്ക് പറന്നെത്തുന്നില്ല. ബി.ജെ.പിയുമായി ഉണ്ടാക്കിയ അന്തർധാരയാണ് കാരണം. 1970ൽ പിണറായി ആദ്യമായി നിയമസഭയിലേക്ക് ജയിച്ചത് ബി.ജെ.പി. പിന്തുണയിലാണ്.
. തൃശ്ശൂരിൽ സുരേഷ്‌ഗോപിയെ വിജയിപ്പിക്കാൻ നീക്കുപോക്കുണ്ടാക്കിയത് സി.പി.എമ്മാണ്. സി.പി.എമ്മിന്റെ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയി. സി.പി.എമ്മുകാർ ഭരണസംവിധാനം ദുർവിനിയോഗം ചെയ്ത് പൊതുഖജനാവ് കട്ടുമുടിക്കുകയാണ്. ഇവരുടെ ശൈലിയോട് യോജിക്കാൻ കഴിയാതെ മുതിർന്ന സി.പി.എം. നേതാക്കൾ പലരും വീട്ടിൽ കുത്തിയിരിപ്പാണെന്നും സുധാകരൻ പറഞ്ഞു.
Source link