ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം നൽകും

തിരുവനന്തപുരം: ആംബുലൻസ് ഡ്രൈവർമാർക്ക് കെ.എസ്.ആർ.ടി.സിയുടെ എടപ്പാൾ,എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിലെ ഡൈവിംഗ് സ്‌കൂളുകളിൽ പരിശീലനം നൽകുമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ അറിയിച്ചു.

നേരത്തെ നാറ്റ്പാകിന്റെ നേതൃത്വത്തിൽ തിയറി ക്ലാസ് നൽകുന്നതായിരുന്നു പതിവെങ്കിൽ പകരം പ്രാക്ടിക്കൽ ക്ലാസുകളാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എവിടെയെല്ലാം പോയെന്ന വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ആംബുലൻസുകൾക്ക്‌ ലോഗ് ബുക്ക് നിർബന്ധമാക്കും. അനധികൃത ആംബുലൻസുകളെ പിടികൂടുന്നതിന് പരിശോധന കർശനമാക്കും. വഴിയിൽ തടയില്ല,​ പക്ഷേ ഏത് ആശുപത്രിയിലേക്കാണ്‌ പോകുന്നതെന്ന് വിവരം തേടും. ശേഷം ബന്ധപ്പെട്ട ആർ.ടി.ഒയ്ക്കും പൊലീസ് സ്റ്റേഷനിലും വാഹന നമ്പരടക്കമുള്ള വിവരം കൈമാറും. വാഹനം അവിടെ എത്തിയിട്ടുണ്ടോ എന്ന് ആർ.ടി.ഒ,പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും.


Source link
Exit mobile version