WORLD

‘ജോൺ’ ചുഴറ്റിയടിച്ചു; മെക്സിക്കോയിൽ കനത്ത നാശനഷ്ടം


പ്യൂ​​​ർ​​​ട്ടോ എ​​​സ്കോ​​​ൺ​​​ദീ​​​ദോ: രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്ക​​​ൻ പ​​​സഫി​​​ക് തീ​​​ര​​​ത്ത് ഭീ​​​തി പ​​​ര​​​ത്തി ജോ​​​ൺ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു. മ​​​ണി​​​ക്കൂ​​​റി​​​ൽ 190 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​മു​​​ള്ള കാ​​​റ്റ​​​ഗ​​​റി 3 ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ആ​​​യി​​​ട്ടാ​​​ണ് ജോ​​​ൺ ക​​​ര​​​തൊ​​​ട്ട​​​തെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ശ​​​ക്തി ക്ഷ​​​യി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ശ​​​ക്തി കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. റി​​​സോ​​​ർ​​​ട്ട് ന​​​ഗ​​​ര​​​മാ​​​യ അ​​​ക്കാ​​​പു​​​ൽ​​​ക്കോ​​​യി​​​ൽ ഇ​​​തി​​​നോ​​​ട​​​കം ക​​​ന​​​ത്ത നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം മൂ​​​ലം മു​​​മ്പെങ്ങും കാ​​​ണാ​​​ത്ത വി​​​ധം ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​ക​​​ൾ ശ​​​ക്തി പ്രാ​​​പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മെ​​​ക്സി​​​ക്കോ​​​യി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.


Source link

Related Articles

Back to top button