KERALAMLATEST NEWS

പ്രവാസി സംഗമം :   ശിവഗിരിമഠം നന്ദി രേഖപ്പെടുത്തി

ശിവഗിരി : ഇക്കഴിഞ്ഞ 16, 17 തീയതികളിൽ ശിവഗിരിയിൽ നടന്ന ആഗോള പ്രവാസി സംഗമം വൻ വിജയമാക്കി മാറ്റിയതിൽ എല്ലാവരോടും ശിവഗിരിമഠം നന്ദി രേഖപ്പെടുത്തി.

സൗദിഅറേബ്യ, ഖത്തർ, ഒമാൻ, ദുബായ്, ബഹ്റിൻ, കുവൈറ്റ്, ന്യൂസിലന്റ്, കാനഡ, യു. എസ്. എ, യു. കെ, സിംഗപ്പൂർ, മലേഷ്യ, ജർമ്മനി, ഇൻഡോനേഷ്യ തുടങ്ങി 17 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ, ഇസ്ലാം പ്രതിനിധികളും പങ്കെടുക്കുകയുണ്ടായി. ജാതിമത ദേശ ചിന്തകൾക്കതീതമായി ഏകലോക ദർശനം

വിഭാവനം ചെയ്യുന്ന ഗുരുവിന്റെ ദർശനം പ്രചരിപ്പിക്കേണ്ടത് ലോകസമാധാനത്തിന് അനിവാര്യമാണെന്നു പ്രവാസി സംഗമം വിലയിരുത്തി. വർഷംതോറും ഇപ്രകാരം പ്രവാസി സംഗമം ചേരേണ്ടതാണെന്നും തീരുമാനിച്ചു.

തുടർ കാര്യങ്ങൾക്കായി ഭാരവാഹികളായി,സ്വാമി സച്ചിദാനന്ദ (പ്രസിഡന്റ്), സ്വാമി ശുഭാംഗാനന്ദ (ജനറൽ സെക്രട്ടറി), സ്വാമി ശാരദാനന്ദ (ട്രഷറർ), കെ. ജി. ബാബു, രാജൻ, ബഹ്റിൻ (ചെയർമാൻ), കെ. മുരളീധരൻ, ദുബായ് (വൈസ് ചെയർമാൻ), ഡോ. എ. വി. അനൂപ് മെഡിമിക്സ് (ജനറൽ കൺവീനർ), ജയപ്രകാശ് (കൺവീനർ) , ഡോ. സുരേഷ് കുമാർ, മധുസൂദനൻ, മുംബൈ (ചീഫ് കോ- ഒർഡിനേറ്റർ), അനിൽ തടാലിൽ (ജി. സി. സി കോ – ഓർഡിനേറ്റർ) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ഗുരുദേവപ്രസ്ഥാനങ്ങളുളള രാജ്യങ്ങളിൽ പ്രദേശിക കമ്മിറ്റികൾ രൂപീകരിക്കും. സംഗമം വിജയിപ്പിക്കുന്നതിൽ കേരളകൗമുദി ഉൾപ്പെടെയുളള മാദ്ധ്യമങ്ങൾ ശ്രദ്ധേയ പങ്കു വഹിച്ചതായി ശിവഗിരിമഠം അറിയിച്ചു. തുടർ വിവരങ്ങൾക്ക് ശിവഗിരിമഠം പി. ആർ. ഒ ഇ. എം. സോമനാഥനുമായി (ഫോൺ: 9447551499 )ബന്ധപ്പെടാം.


Source link

Related Articles

Back to top button