SPORTS
ട്രീസ-ഗായത്രി പ്രീക്വാർട്ടറിൽ

മകാവു: മകാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളിയും പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയും ചേർന്നുള്ള സഖ്യം പ്രീക്വാർട്ടറിൽ. കണ്ണൂർ സ്വദേശിനിയായ ട്രിസയും ഗായത്രി ഗോപിചന്ദും ജപ്പാന്റെ അകാരി സാതൊ-മായ തഗുച്ചി കൂട്ടുകെട്ടിനെയാണ് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. 15-21, 21-16, 21-14 എന്ന സ്കോറിനായിരുന്നു ട്രീസ-ഗായത്രി സഖ്യം വെന്നിക്കൊടി പാറിച്ചത്.
Source link