കെ.എസ്.ഐ.ഡി.സി: പോൾ ആന്റണി ചെയർമാൻ സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) ചെയർമാൻ സ്ഥാനം മുൻ ചീഫ് സെക്രട്ടറി കൂടിയായ പോൾ ആന്റണി രാജിവച്ചു. 2021 സെപ്തംബറിലാണ് പോൾ ആന്റണി കെ.എസ്.ഐ.ഡി.സി ചെയർമാനായി ചുമതലയേറ്റത്. മൂന്നു വർഷത്തേക്കായിരുന്നു നിയമനം. കാലാവധി അവസാനിച്ചതിനാലാണ് താൻ ചുമതലയൊഴിഞ്ഞതെന്നും വ്യവസായ വകുപ്പുമായി ഒരു വിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.ഐ.ഡി.സിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായും കാലാവധി അവസാനിച്ചതിനാലുമാണ് പോൾ ആന്റണി ചെയർമാൻ സ്ഥാനം രാജിവച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


Source link
Exit mobile version