ബോധാനന്ദ സ്വാമി സമാധിദിനാചരണം ഇന്ന്

ശിവഗിരി : ബോധാനന്ദ സ്വാമി സമാധിദിനമായ ഇന്ന് വെളുപ്പിന് 3.30 ന് ശിവഗിരിയിലെസ്വാമികളുടെ സമാധി പീഠത്തിൽ വിശേഷാൽ ആരാധന, രാവിലെ 9 ന് വിശേഷാൽ ഗുരുപൂജയും സമൂഹ പ്രാർത്ഥനയും ജപവും ധ്യാനവും. ഗുരുധർമ്മപ്രചരണസഭയുടെ പ്രവർത്തകർ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെ നേതൃത്വത്തിൽ മഹാസമാധിയിലേക്ക് നാമജപയാത്ര നടത്തും. തുടർന്ന് ഗുരുദേവ ജയന്തിക്ക് വൈദികമഠത്തിൽ ആരംഭിച്ച ധർമ്മചര്യായജ്ഞം പര്യവസാനിക്കും. ഗുരുജയന്തിക്ക് ഉയർത്തിയ ധർമ്മപതാക പ്രാർത്ഥനയോടെ ഇറക്കും.
10.30 ന് സ്മൃതി സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി അസംഗാനന്ദഗിരി, അടൂർ പ്രകാശ് എം. പി, അഡ്വ. വി. ജോയി എം. എൽ. എ, ഗുരുധർമ്മ പ്രചരണസഭാ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു പ്ലാവഴികം തുടങ്ങിയവർ പ്രസംഗിക്കും.
Source link