പൂരം കലക്കൽ: എ.ഡി.ജി.പിയുടെ റിപ്പോർട്ടിനെതിരെ വീണ്ടും സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാർ നൽകിയ റിപ്പോർട്ടിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം.
പൂരം കലക്കലിന്റെ ഉത്തരവാദിത്വം മുഴുവൻ അന്നത്തെ കമ്മീഷണറിൽ കേന്ദ്രീകരിക്കുന്നത് സംശയകരമാണ്. പൂരത്തലേന്ന് ക്രമസമാധാന സുരക്ഷാ വിഷയങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ എ.ഡി.ജി.പിയടക്കമുള്ള ഉന്നദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. പിറ്റേന്ന് പൂരം അലങ്കോലമായ സമയത്ത് നഗരത്തിലെ പൊലീസ് അക്കാഡമിയിലുണ്ടായിരുന്ന എ.ഡി.ജി.പി സംഭവത്തിൽ ഇടപെട്ടില്ലെന്നത ദുരൂഹമാണ്.സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലെ കാലവിളംബം ആസൂത്രിതമാണ്.
പൂരം കലക്കാൻ ശ്രമത്തെ,തുടർന്ന് സ്ഥലത്തെത്താൻ ശ്രമിച്ച റവന്യൂഹമന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയും സംഘപരിവാർ നേതാക്കളും സേവാഭാരതിയുടെ ആംബുലൻസിലും മറ്റുമായി രംഗത്തെത്തി ചർച്ചകൾ ആരംഭിച്ചത് ദുരൂഹമാണെന്നും മുഖപ്രസംഗത്തിൽ
ആരോപിക്കുന്നു.
Source link