വീണ്ടും റിക്കാര്‍ഡില്‍; പവന് 56,000
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,000 രൂപയും പവന് 56,000 രൂപയുമായി. നിലവില്‍ ഒരു പവന് ആഭരണം വാങ്ങാനായി കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചെലവും ഉള്‍പ്പെടെ 60,700 രൂപയോളം നല്‍കേണ്ടിവരും. ഈ മാസം മാത്രം ഒരു പവന് സ്വര്‍ണത്തിന് 2,640 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24ന് ഒരു പവന് സ്വര്‍ണത്തിന് 43,960 രൂപയായിരുന്നു വില. ഒരു വര്‍ഷത്തിനിടയില്‍ ഒരു പവന് സ്വര്‍ണത്തിന് 12,040 രൂപയാണു വര്‍ധിച്ചത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് അര ശതമാനം കുറച്ചതോടെയാണ് സ്വര്‍ണവില വര്‍ധിച്ചു തുടങ്ങിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ മറ്റു നിക്ഷേപങ്ങളേക്കാള്‍ സുരക്ഷിതമാണെന്ന തോന്നലില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നത് ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ്.

Source link