KERALAM
എ.ഡി.ജി.പിയുടെ ഇടപെടൽ മുഖ്യമന്ത്രിയുടെ അറിവോടെ: എം.കെ. മുനീർ
കോഴിക്കോട്: മുഖ്യമന്ത്രി അറിയാതെ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. മുഖ്യമന്ത്രിയുടെ തണലിലാണ് അജിത്കുമാർ പ്രവർത്തിച്ചതെന്നും മുനീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അൻവർ ആദ്യം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ അത് ചവറ്റുകൊട്ടയിൽ പോയേനെ. പൂരം കലക്കലിൽ ജുഡിഷ്യൽ അന്വേഷണം വേണം. ഇടതുമുന്നണിയിൽ എത്രത്തോളം തുടരാനാകുമെന്ന് സി.പി.ഐ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Source link