സംസ്ഥാനത്തെ നിപ ഭിതി അകലുന്നു, ഇന്ന് 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, കണ്ടെയിൻമെന്റ് സോൺ നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറന്റയിൻ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളത്തോടെ അവസാനിക്കുക. രോഗബാധിത മേഖലയിൽ ഉൾപ്പെടുത്തിയ കണ്ടെയിൻമെന്റ് സോൺ നിയന്ത്രണം പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുകയാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണ നൽകിവരുകയാണെന്ന് സർക്കാർ അറിയിച്ചു. ഇന്ന് രണ്ടു പേർക്ക് ഉൾപ്പെടെ 281 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Source link