പെരുമ്പാവൂർ: പെരുമ്പാവൂർ ബിവറേജസിനു മുന്നിലുണ്ടായ അടിപിടിയിൽ പരിക്കേറ്റയാൾ മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി ഷംസുദ്ദീനാണ് (48) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മദ്യപിച്ചശേഷം സുഹൃത്തുക്കൾ എന്ന് പറയപ്പെടുന്ന അജിൻസ്, ബാവ എന്നിവരുമായി ഷംസുദ്ദീൻ വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് ഷംസുദ്ദീനെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീനെ കളമശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രാത്രി 11ഓടെ മരിച്ചു. പ്രതികൾക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു.
Source link