തിരുവനന്തപുരം: ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് പ്രകാരം വൈദ്യുതിബിൽ മലയാളത്തിലോ ഇംഗ്ലീഷിലോ നൽകാൻ നടപടി തുടങ്ങി. ഇത് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റെഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശം. 2 മാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം.
ബിൽ ഇംഗ്ലീഷിലായതിനാൽ വിവരങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും തെർമൽ പേപ്പറിലായതിനാൽ കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ മഷി മാഞ്ഞുപോകുമെന്നും ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇത് പരിഹരിക്കാൻ ബില്ലിംഗ് കടലാസിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം എസ്.എം.എസായും ഇ-മെയിലായും ബിൽ നൽകുന്നതിനും നടപടിയെടുക്കും.
കൂടാതെ, കെ.എസ്.ഇ.ബി ആപ്പിലൂടെയും wss.kseb.inലൂടെയും കൺസ്യൂമർ നമ്പരും ഫോൺ നമ്പരും ഉപയോഗിച്ച് ബിൽ ഡൗൺലോഡ് ചെയ്യാനാകും. എനർജി ചാർജ്, ഡ്യൂട്ടി ചാർജ്, മീറ്റർ വാടക എന്നിവ എങ്ങനെയാണ് കണക്കാക്കുന്നതെന്നും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ വൈകാതെ മലയാളത്തിൽ ലഭ്യമാക്കുമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Source link