തിരുവനന്തപുരം: റോമിലെ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോടിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സഹായധനം അനുവദിച്ചു. തുക യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. എ ബാഹുലേയൻ യൂണിയനിൽ എത്തിക്കുകയും യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് രാജേഷിന്റെ കുടുംബത്തിന് കൈമാറുകയുംചെയ്തു.
തദവസരത്തിൽ കെ.എ. ബാഹുലേയൻ, യൂണിയൻ വൈസ് പ്രസിഡന്റ് എൻ. സുധീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി, വി.മധുസൂദനൻ ,യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, തിരുവനന്തപുരം ഡോ.പി. പല്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വി. പത്മിനി, സെക്രട്ടറി പി.ആർ ഷീബ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ബിജു താളംകോട്, ബാലകൃഷ്ണൻ കഴക്കൂട്ടം, ബിജു കരിയിൽ, അജിത്ത്ഘോഷ്, ഇടവക്കോട് ശാഖാ പ്രസിഡന്റ് സുരേഷ് കുളക്കണ്ടത്തിൽ, സെക്രട്ടറി ടി.കെ. സുകുമാരൻ, ഷെല്ലി, കരിയിൽ ശാഖാ സെക്രട്ടറി എസ്.ആർ. ശിവപ്രസാദ്, കഴക്കൂട്ടം ശാഖാ സെക്രട്ടറി കെ.റ്റി രാമദാസ്, പോത്തൻകോട് ശാഖാ പ്രസിഡന്റ് രാജേന്ദ്രൻ, കാട്ടായിക്കോണം ശാഖാസെക്രട്ടറി രാജ്മോഹൻ, ചെമ്പഴന്തി സൗത്ത് ശാഖാ സെക്രട്ടറി എം .സനൽകുമാർ,യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശ്രീകണ്ഠൻ. എസ്.വി വൈസ് പ്രസിഡന്റ് എസ്.ആർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ -മഞ്ഞമല സുബാഷ് രാജേഷിന്റെ കുടുംബത്തിന് തുക കൈമാറിയപ്പോൾ.
Source link