മണിരത്നം–കമൽഹാസൻ ചിത്രം ‘തഗ് ലൈഫ്’ പൂര്‍ത്തിയായി

മണിരത്നം–കമൽഹാസൻ ചിത്രം ‘തഗ് ലൈഫ്’ പൂര്‍ത്തിയായി | Thug Life

മണിരത്നം–കമൽഹാസൻ ചിത്രം ‘തഗ് ലൈഫ്’ പൂര്‍ത്തിയായി

മനോരമ ലേഖകൻ

Published: September 24 , 2024 02:45 PM IST

1 minute Read

കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫി’ന് പാക്കപ്പ്. നീണ്ട മൂന്ന് മാസത്തെ ചിത്രീകരണത്തിനാണ് ഇതോടെ അവസാനമായത്.

നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.

രവി കെ. ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആർഓ പ്രതീഷ് ശേഖർ.

English Summary:
Kamal Haasan wraps up shooting for Mani Ratnam’s ‘Thug Life

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-maniratnam 38bfj4fpoikrldppkqvamqt73i f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kamalhaasan


Source link
Exit mobile version