KERALAMLATEST NEWS

ഓണപ്പൂക്കളത്തോട് ‘കലിപ്പ്’, പത്തനംതിട്ടക്കാരിക്കെതിരെ കേസെടുത്തു

ബംഗളൂരു: ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിനി സിമി നായർക്കെതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. കുട്ടികൾ ഏറെ സമയമെടുത്ത് തയ്യാറാക്കിയ അത്തപ്പൂക്കളം ഏറെ ദാർഷ്ട്യത്തോടെ ഇവർ ചവിട്ടി നശിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനം വ്യാപകമായി ഉയർന്നു.

മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിലാണ് ഓണാഘോഷത്തിന്റെ അടയാളം തന്നെയായ അത്തപ്പൂക്കളം കുട്ടികൾ ഒരുക്കിയത്. അതിരാവിലെ പൂക്കൾ വാങ്ങിവന്ന്, പൂവിറുത്ത് പൂക്കളം ഒരുക്കിയതെല്ലാം കുട്ടികൾ തന്നെയായിരുന്നു. തുടർന്നാണ് സിമി നായർ എന്ന് പേരുള്ള സ്ത്രീ ഇറങ്ങി വന്ന് പൂക്കളത്തെ ചവിട്ടി മെതിച്ചത്. സംഘാടകരുമായി വലിയ തരത്തിൽ വാഗ്വാദത്തിൽ ഏർപ്പെട്ട ശേഷം പൂക്കളത്തിൽ സിമി ഏറെ നേരം കയറി നിന്നു. പൂക്കളം നശിപ്പിക്കരുത്, ദയവായി പിന്മാറണം എന്ന് സംഘാടകരെല്ലാം പറഞ്ഞിട്ടും സിമി നായർ ചെവിക്കൊണ്ടില്ല.

സംഘർഷത്തെ തുടർന്ന് ഓണസദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ പ്രസിഡന്റ് മനീഷ് രാജ് പറഞ്ഞു. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.


Source link

Related Articles

Back to top button