ഈ ഫോട്ടോയ്ക്ക് എന്തോ കുഴപ്പമുണ്ട്; ചർച്ചയായി ജയറാമിന്റെ പുതിയ പോസ്റ്റ്

ഈ ഫോട്ടോയ്ക്ക് എന്തോ കുഴപ്പമുണ്ട്; ചർച്ചയായി ജയറാമിന്റെ പുതിയ പോസ്റ്റ്

ഈ ഫോട്ടോയ്ക്ക് എന്തോ കുഴപ്പമുണ്ട്; ചർച്ചയായി ജയറാമിന്റെ പുതിയ പോസ്റ്റ്

മനോരമ ലേഖിക

Published: September 24 , 2024 03:35 PM IST

1 minute Read

‘ജയറാമേട്ടന് ഇത് എന്തുപറ്റി?’ എന്നാണ് സാമൂഹ്യമാധ്യമത്തിലെ പുതിയ ചോദ്യം. ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് സ്ഥിരമായി കാണുന്ന ജയറാമിൽനിന്നും എന്തോ വ്യത്യാസമുണ്ടെന്ന് ആരാധകർ ചൂണ്ടികാണിക്കുന്നു.
ജയറാം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. പലപ്പോഴും തന്റെ തന്നെ ഏറ്റവും പുതിയ ചിത്രങ്ങളും, വീട്ടിലെയും, സിനിമാ ലോകത്തെയും, അഭിനയ ജീവിതത്തിലെയും വിശേഷങ്ങൾ ജയറാം പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇതുവരെ കാണാത്ത ജയറാമാണ് ഇൻസ്റ്റാഗ്രാമിലെ പുതിയ ഫോട്ടോയിൽ ഉള്ളത്. ജോലിയുടെ ഭാഗമായി ബോഡി ട്രാൻസ്ഫർമേഷൻ ചെയ്ത് പലപ്പോഴും ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് ജയറാം. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ഗോട്ടാണ് ജയറാമിന്റേതായി പുറത്തിറങ്ങിയ പുതിയ സിനിമ.  

‘ക്ഷീണിച്ചുപോയല്ലോ’ , ‘തെലുങ്ക് പടത്തിനുവേണ്ടിയാണോ’ , ‘മിറർ മോഡ് മാറ്റാമോ ചേട്ടാ’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത് 

English Summary:
“Something’s wrong with this photo”; Jayaram’s new post sparks discussion

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 4vtinnfuleijgkk6pdiuj1jvu5 mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-jayaram


Source link
Exit mobile version