ടെല്‍ അവീവ്: ലെബനനിലെ ഹിസ്ബുള്ള സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന ആരോപണവുമായി ഇസ്രയേല്‍. ലെബനനെതിരായ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ആരോപണം. സാധാരണക്കാരുടെ വീടുകളെ ഹിസ്ബുള്ള മിസൈല്‍ കേന്ദ്രങ്ങളാക്കുന്നുവെന്ന് ആരോപിക്കുന്ന ഗ്രാഫിക്‌സ് വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു. ദക്ഷിണ ലെബനനിലെ ചില പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഇസ്രയേലി പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി ഡാനിയേല്‍ ഹഗാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സാധാരണ ജനങ്ങളെ പരമാവധി സംരക്ഷിക്കാനായാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുടെ വലിയ സൈനിക സാന്നിധ്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Source link