കക്ഷി ചേരാനില്ല, പക്ഷം പിടിക്കാനില്ല; ഇന്ത്യ-ചൈന ബന്ധത്തില്‍ നയം വ്യക്തമാക്കി ദിസനായകെ


കൊളംബോ: വിദേശ നയത്തില്‍ നിലപാട്‌ വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ ‘സാന്‍ഡ്‌വിച്ച്‌’ ആകാനില്ലെന്ന് ദിസനായകെ പറഞ്ഞു. അയൽരാജ്യങ്ങളുമായി സമതുലിതമായ ബന്ധം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൊണോക്കിൾ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ആ​ഗോള ശത്രുതയിലേക്ക് വലിച്ചിടുന്നതിൽ നിന്നും ശ്രീലങ്ക മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ശക്തി നോക്കാതെ ഇന്ത്യയോടും ചൈനയോടും സര്‍ക്കാരിന് ഒരേ ബന്ധമായിരിക്കും. ഏതെങ്കിലും ഒരു രാജ്യവുമായി കൂടുതല്‍ അടുപ്പത്തിനുമില്ല-ദിസനായകെ പറഞ്ഞു


Source link

Exit mobile version