WORLD
കക്ഷി ചേരാനില്ല, പക്ഷം പിടിക്കാനില്ല; ഇന്ത്യ-ചൈന ബന്ധത്തില്‍ നയം വ്യക്തമാക്കി ദിസനായകെ
കൊളംബോ: വിദേശ നയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ ‘സാന്‍ഡ്‌വിച്ച്’ ആകാനില്ലെന്ന് ദിസനായകെ പറഞ്ഞു. അയൽരാജ്യങ്ങളുമായി സമതുലിതമായ ബന്ധം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൊണോക്കിൾ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ആഗോള ശത്രുതയിലേക്ക് വലിച്ചിടുന്നതിൽ നിന്നും ശ്രീലങ്ക മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ശക്തി നോക്കാതെ ഇന്ത്യയോടും ചൈനയോടും സര്‍ക്കാരിന് ഒരേ ബന്ധമായിരിക്കും. ഏതെങ്കിലും ഒരു രാജ്യവുമായി കൂടുതല്‍ അടുപ്പത്തിനുമില്ല-ദിസനായകെ പറഞ്ഞു
Source link