CINEMA

കാലം എല്ലാ മുറിവുകളും ഉണക്കുമെന്നു പറയും, പക്ഷേ: കുറിപ്പുമായി ഭാവന

കാലം എല്ലാ മുറിവുകളും ഉണക്കുമെന്നു പറയും, പക്ഷേ: കുറിപ്പുമായി ഭാവന | Bhavana Emotional Note on Father

കാലം എല്ലാ മുറിവുകളും ഉണക്കുമെന്നു പറയും, പക്ഷേ: കുറിപ്പുമായി ഭാവന

മനോരമ ലേഖിക

Published: September 24 , 2024 10:35 AM IST

Updated: September 24, 2024 10:54 AM IST

1 minute Read

അച്ഛനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ഭാവന. അച്ഛന്റെ വേർപാടിന്റെ ഒൻപതാം വാർഷികദിനത്തിലാണ് ഭാവനയുടെ കുറിപ്പ്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം ഭാവന കുറിച്ചു, ‘പോരാട്ടം തുടരുക, നീ തോൽക്കുന്നത് സ്വർഗത്തിലുള്ള ആ ആൾ ആഗ്രഹിക്കുന്നില്ല!’ 
അച്ഛൻ ബാലചന്ദ്രനൊപ്പമുള്ള പഴയ ചിത്രം ആരാധകർക്കായി പങ്കുവച്ച ഭാവന, അച്ഛന്റെ വേർപാടിന്റെ വേദന വർഷങ്ങൾക്കിപ്പുറവും കുറഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തി. “ആളുകൾ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്പ്പോഴും യാഥാർഥ്യം അങ്ങനെയാകണമെന്നില്ല. അച്ഛാ… ഓരോ നിമിഷവും ഞങ്ങൾ അങ്ങയെ മിസ് ചെയ്യാറുണ്ട്. കടന്നു പോകുന്ന ഓരോ ദിവസവും, ഓരോ ഉയർച്ച താഴ്ചകളിൽ… എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്,” ഭാവന കുറിച്ചു. 

തികച്ചും അപ്രതീക്ഷിതമായിരുന്നു ഭാവയുടെ അച്ഛൻ ബാലചന്ദ്രന്റെ മരണം. രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂരിൽ ഫോട്ടോഗ്രാഫർ ആയിരുന്നു ബാലചന്ദ്രൻ. നവീനുമായുള്ള ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിനു ശേഷമായിരുന്നു ബാലചന്ദ്രന്റെ അകാലവിയോഗം.

English Summary:
Nine years on, the pain remains the same for actress Bhavana. Read her touching tribute to her late father and the void his passing left in her life.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-bhavana 3gqr18439o2io2vf3n6u9vmh3t mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button