ടെൽ അവീവ്: ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേയുള്ള ഇസ്രയേൽ യുദ്ധമുഖം തുറന്നതോടെ ഇടപെടലുമായി യു.എസ്. സർവസന്നാഹങ്ങളുമായി മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണ് യു.എസ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൈനികരെ മേഖലയിലേക്ക് അയക്കുമെന്ന് പെന്റഗൺ അറിയിച്ചു. 40,000 സൈനികർ നിലവിൽ പ്രദേശത്തുണ്ടെന്നിരിക്കെയാണ് തുടർന്നുള്ള വിന്യാസം. വിർജീനിയയിലെ നോർഫോക്കിൽ നിന്നും വിമാനവാഹിനിക്കപ്പൽ തിങ്കളാഴ്ച തന്നെ പുറപ്പെട്ടിരുന്നു. ഇവ കൂടാതെ, രണ്ട് യുദ്ധക്കപ്പലുകളും (Navy destroyer) ഒരു ക്രൂയിസറും യു.എസ് അയച്ചിട്ടുണ്ട്.
Source link