CINEMA
മാർവലിലെ വില്ലന്മാർ ഒന്നിക്കുന്ന ‘തണ്ടർബോള്‍ട്സ്’ ട്രെയിലർ
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും റിലീസിനൊരുങ്ങുന്ന ‘തണ്ടർബോള്‍ട്സ്’ ടീസർ ട്രെയിലർ എത്തി. എംസിയുവിൽ നിന്നും ഒരുങ്ങുന്ന 36ാമത്തെ ചിത്രമാണിത്. ജേക് ഷ്രെയ്റെർ ആണ് സംവിധാനം.
ഡേവിഡ് ഹാർബൗർ, ഹാന്ന ജോൺ കാമെൻ, ഫ്ലോറെൻസ് പഗ്, ജൂലിയ ലൂയിസ്, സെബാസ്റ്റ്യൻ സ്റ്റാൻ, വ്യാട്ട് റസൽ, ലൂവിസ് പുൾമാൻ, ഓൾഗ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അവഞ്ചേഴ്സ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി മാറിയ ബക്കി ഈ സിനിമയിലും പ്രധാന കഥാപാത്രമാണ്.
ചിത്രം അടുത്ത വർഷം മേയ് രണ്ടിന് തിയറ്ററുകളിലെത്തും.
Source link