തിരുവനന്തപുരം: കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം നുകരാൻ അവസരമൊരുക്കി കേരളകൗമുദിയും പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി വിദ്യാരംഭം നടത്തും. വിജയദശമി ദിനമായ ഒക്‌ടോബർ 13നാണ് വിദ്യാരംഭം. സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ആചാര്യസ്ഥാനം വഹിക്കും. വിദ്യാരംഭത്തിനെത്തുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾക്കൊപ്പം വിദ്യാരംഭം കുറിക്കുന്ന ഫോട്ടോയും സൗജന്യമായും നൽകും. കേരളകൗമുദിക്ക് സമീപം പുത്തൻകോവിൽ ഭഗവതി ക്ഷേത്രാങ്കണത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ. രജിസ്‌ട്രേഷന്: 0471 7117000, 0471 7116986, 9539377722. സമയം:രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
Source link