15 വയസിനിടെ പത്താം ക്ളാസുകാരി പിടികൂടിയത് നൂറിലേറെ പാമ്പുകളെ. വൈൽഡ് ലൈഫ് എന്തൂസിയസ്റ്റ്, വൈൽഡ് ലൈഫ് കൺസർവേഷനിസ്റ്റ്, ഹെർപെറ്റോളജിസ്റ്റ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ, പക്ഷി നിരീക്ഷക, എഴുത്തുകാരി, മോട്ടിവേഷണൽ സ്‌പീക്കർ എന്നിങ്ങനെ ടൈറ്റിലുകൾ അനവധിയാണ് പാലക്കാട്ടുകാരി അനന്യ വിശ്വേഷിന്. അമേരിക്ക കേന്ദ്രീകരിച്ചുള്ള ആംഫിബിയൻ ഫൗണ്ടേഷനിൽ നിന്ന് ഹെർപെറ്റോളജിസ്റ്റ് സർഫിട്ടിക്കറ്റ് നേടിയിട്ടുണ്ട് അനന്യ. 11ാം വയസിൽ ഈ സർട്ടിഫിക്കറ്റ് നേടിയ ഒരേയൊരു ഏഷ്യക്കാരി കൂടിയാണ് അനന്യ.പാലക്കാട് കൽപ്പാത്തി അഗ്രഹാരത്തിലെ എൽഎൻ പുരമാണ് അനന്യയുടെ സ്വദേശം. 2011ൽ മുംബയിലാണ് അനന്യ ജനിച്ചത്. അച്ഛൻ വിശ്വേഷ് മുംബയിൽ ഐടി ജീവനക്കാരനായിരുന്നു. അമ്മ ശ്വേത അവിടെ അദ്ധ്യാപികയും. വിശ്വേഷിന്റെ അച്ഛൻ എലപ്പുള്ളി അനന്തനാരായണൻ സുബ്രഹ്മണ്യം ജോലിയിൽ നിന്ന് വിരമിച്ചതോടെ കുടുംബസമേതം തിരികെ നാട്ടിലെത്തി.
Source link
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ; വന്യജീവി സംരക്ഷക, 15 വയസിനിടെ പിടികൂടിയത് നൂറിലേറെ പാമ്പുകളെ

