ന്യൂയോര്‍ക്ക്: യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ്. സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കില്‍ വെച്ചാണ് മോദി സെലന്‍സ്‌കിയെ കണ്ടത്. ഉഭയകക്ഷി ചര്‍ച്ചയില്‍ യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോദി ആവര്‍ത്തിച്ച് ഉറപ്പുനല്‍കി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി സെലന്‍സ്‌കിയെ കാണുന്നത്. നേരത്തേ ഓഗസ്റ്റ് 23-ന് യുക്രൈനിലെത്തിയാണ് മോദി സെലന്‍സ്‌കിയെ കണ്ടത്. സോവിയറ്റ് യൂണിയനില്‍നിന്ന് 1991-ല്‍ സ്വതന്ത്രമായശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായി യുക്രൈന്‍ സന്ദര്‍ശിക്കുന്നത് അന്നായിരുന്നു.
Source link