KERALAMLATEST NEWS
സ്‌കൂൾ കലോത്സവം തീയതിയിൽ മാറ്റം വരും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റമുണ്ടാകും. ഡിസംബർ മൂന്നു മുതൽ ഏഴുവരെ നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാഷണൽ അച്ചീവ്മെന്റ് സർവേ പരീക്ഷ ഈ തീയതികളിലേക്ക് മാറ്റിയേക്കുമെന്ന് വിവരം ലഭിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് കലോത്സവ തീയതി മാറ്റാൻ തീരുമാനിച്ചത്.
പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ വർഷം കൊല്ലത്ത് ജനുവരി 3 മുതൽ 7 വരെയാണ് കലോത്സവം നടത്തിയിരുന്നത്. ഇത്തവണ തിരുവനന്തപുരമാണ് വേദി. ഡിസംബർ 13 മുതൽ 20 വരെ അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണ്. പിന്നെ സ്‌കൂളുകളിൽ ക്രിസ്മസ് പരീക്ഷ ആരംഭിക്കും. സുഗമമായി കലോത്സവം നടത്താൻ കഴിയുന്നത് ജനുവരി ആദ്യവാരമാണ്.
Source link