KERALAM
മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഒറ്റക്കെട്ടായി തീരുമാനിക്കും: ചെന്നിത്തല

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികൾ ഒത്തു ചേർന്നു തീരുമാനിക്കുമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. നിലവിലെ ലക്ഷ്യം മഹാരാഷ്ട്രയിലെ അഴിമതി സർക്കാരിനെ താഴെയിറക്കുകയാണ്. ജനങ്ങൾ മെച്ചപ്പെട്ട ഭരണം അർഹിക്കുന്നു. ഈ അഴിമതിക്കാരെ പുറത്താക്കി പുതിയ സർക്കാർ രൂപീകരിക്കുകയെന്നതാണ് മഹാവികാസ് അഘാഡിയുടെ പ്രാഥമിക ലക്ഷ്യം. അതിനു വേണ്ടി സഖ്യകക്ഷികൾ ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ വിവിധ ജില്ലകളിൽ പ്രവർത്തകരുടെയും നേതാക്കളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Source link