WORLD

ഇസ്രയേല്‍ ആക്രമണം: ലെബനനില്‍ മരണം 492 ആയി, ആയിരത്തിലേറെപ്പേര്‍ക്ക് പരിക്ക്


ബയ്റുത്ത്: ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേ യുദ്ധമുഖം തുറന്ന ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ മരിച്ചു. 2006-ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേര്‍ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു.ഹിസ്ബുള്ളയ്ക്കുനേരേയുള്ള സൈനികനടപടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെക്കും കിഴക്കും ലെബനനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍സൈന്യം തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. ഹിസ്ബുള്ളയുടെ തെക്കന്‍ ലെബനനിലെ കമാന്‍ഡര്‍ അലി കരാകെയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ പറഞ്ഞു. 1300 ഇടത്ത് ആക്രമണം നടത്തിയെന്നും അറിയിച്ചു.


Source link

Related Articles

Back to top button