മിലാൻ ഡെർബിയിൽ എസി

മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിലെ മിലാൻ ഡെർബിയിൽ ഇന്റർ മിലാനെ കീഴടക്കി എസി മിലാന് ഒന്നിനെതിരേ രണ്ടു ഗോളിന്റെ ജയം. 89-ാം മിനിറ്റിൽ മാത്യോ ഗാബിയയാണ് മിലാന്റെ വിജയ ഗോൾ നേടിയത്. ഇന്ററിനോടു തുടർച്ചയായ ആറു തോൽവികൾക്കുശേഷമാണ് എസി മിലാൻ ജയിക്കുന്നത്. എട്ട് പോയിന്റുമായി നിലവിലെ ചാന്പ്യന്മാരായ ഇന്റർ ആറാമതാണ്. ഇത്രതന്നെ പോയിന്റുള്ള എസി മിലാൻ ഏഴാമതും. പത്താം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് മിലാനെ മുന്നിലെത്തിച്ചു. 27-ാം മിനിറ്റിൽ ഫെഡറികോ ഡിമാർകോ ഇന്ററിനു സമനില നൽകി. അവസാനം ഗാബിയ വിജയഗോൾ കുറിച്ചു.
Source link