WORLD
മാർപാപ്പയുടെ കൂടിക്കാഴ്ചകൾ ഒഴിവാക്കി
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയ്ക്കു നേരിയ പനി അനുഭവപ്പെട്ടതിനാൽ ഇന്നലെ നടത്താനിരുന്ന കൂടിക്കാഴ്ചകൾ ഒഴിവാക്കി. ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും അടുത്ത ദിവസങ്ങളിൽ നടത്താനിരിക്കുന്ന യാത്രയ്ക്കു മുന്നോടിയായി കൂടിയാണ് ഇന്നലെ വിശ്രമത്തിനായി തെരഞ്ഞെടുത്തത്. 26 മുതൽ 29 വരെയാണു ഫ്രാൻസിസ് മാർപാപ്പയുടെ 46-ാമത് അപ്പസ്തോലിക സന്ദർശനം.
Source link