ലേവർ കപ്പ്: ടീം യൂറോപ്പ് ചാന്പ്യന്മാർ
ബർലിൻ: പുരുഷന്മാരുടെ ടെന്നീസ് ടൂർണമെന്റായ ലേവർ കപ്പ് ടീം യൂറോപ്പിന്. ലോക ടീമിനെ 13-11ന് തോൽപ്പിച്ചാണ് ബോണ്‍ ബോർഗ് നയിക്കുന്ന ടീം യൂറോപ്പ് അഞ്ചാം തവണ കപ്പുയർത്തിയത്. നിർണായകമായ സിംഗിൾസ് മത്സരത്തിൽ കാർലോസ് അൽകരസ് 6-2, 7-5ന് ടെയ്ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ചു. ശനിയാഴ്ച നടന്ന ഡബിൾസിൽ ടീം വേൾഡിന്റെ ബെൻ ഷെൽട്ടണ്‍-അലെജാൻഡ്രോ ടാബിലോ സഖ്യം സ്റ്റെഫാനോ സിറ്റ്സിപാസ്-കാസ്പർ റൂഡ് കൂട്ടുകെട്ടിനെ തോൽപ്പിച്ചതോടെ ടീം വേൾഡ് 8-4ന് മുന്നിലെത്തിയിരുന്നു. എന്നാൽ, ഞായറാഴ്ച നടന്ന ഡബിൾസിൽ അൽകരസ്-റൂഡ് സഖ്യം ഷെൽട്ടണ്‍-ഫ്രാൻസെസ് ടിയാഫോ സഖ്യത്തെ 6-2, 7-6(8-6)ന് തോൽപ്പിച്ച് 7-8ആക്കി ടീം വേൾഡിന്റെ ലീഡ് കുറച്ചു. എന്നാൽ, അടുത്ത സിംഗിൾസിൽ ബെൻ ഷെൽട്ടണ്‍ 6-7(8-6), 7-5, 10-7ന് ഡാനിൽ മെദ്വദേവിനെ തോൽപ്പിച്ചതോടെ ടീം വേൾഡിന്റെ ലീഡ് 11-7 ആയി. ഇതോടെ തുടർച്ചയായ മൂന്നാം തവണയും ലേവർ കപ്പ് ഉയർത്താമെന്ന മോഹങ്ങൾ ജോണ്‍ മക്കൻറോ നയിക്കുന്ന വേൾഡ് ടീമിനുണ്ടായി.
രണ്ടാം സിംഗിൾസിൽ അലക്സാണ്ടർ സ്വരേവ് 6-7(5-7), 7-5, 10-5ന് ടിയാഫോയെ പരാജയപ്പെടുത്തി. ഇതോടെ 10-11 ആയി കുറഞ്ഞു വേൾഡ് ടീമിന്റെ പോയിന്റ്. നിർണായക മത്സരത്തിൽ അൽകരസ് ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്കു തോല്പിച്ചു.
Source link