വാഷിംഗ്ടൺ: ഇത്തവണ പരാജയപ്പെട്ടാൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപ്, ഇനിയൊരങ്കത്തിനില്ലെന്ന് സിൻക്ലയർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണു വ്യക്തമാക്കിയത്.
ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് പരാജയപ്പെട്ടാൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിനാണ്, ട്രംപ് നയം വ്യക്തമാക്കിയത്.
Source link