കാലു കുത്താൻ ഇടമില്ല:​ വേണാടിൽരണ്ട് സ്ത്രീകൾ കുഴഞ്ഞുവീണു

കോട്ടയം: കാലു കുത്താൻ പോലും ഇടമില്ലാതെ വേണാട് എക്സ്‌പ്രസിലെ തിങ്ങി ഞെരുങ്ങിയുള്ള യാത്രയിൽ രണ്ട് വനിതാ യാത്രികർ കുഴഞ്ഞുവീണു. ഇന്നലെ രാവിലെ 9.15 ഓടെ വേണാട് എക്‌സ്പ്രസ് പിറവം സ്റ്റേഷനിലെത്തിയപ്പോഴാണ് തിരക്കിലകപ്പെട്ട് രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണത്. ഇവർക്ക് സഹയാത്രികർ തന്നെ പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. ട്രെയിനിൽ കയറാനുള്ള തിക്കിലും തിരക്കിലും കഴിഞ്ഞ ദിവസം മറ്റൊരു യാത്രക്കാരിയായ രജനി സുനിലിന് പരിക്കേറ്റിരുന്നു. ചെങ്ങന്നൂർ മുതൽ തിങ്ങിനിറഞ്ഞാണ് വേണാടിന്റെ യാത്ര. പാലരുവി കടന്നുപോയാൽ ഒന്നര മണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് എത്തുന്നത്. ഈ ഇടവേളയാണ് ഇരു ട്രെയിനുകളിലേയും തിരക്ക് വർദ്ധിക്കാൻ കാരണം.

എറണാകുളത്തേയ്ക്ക് തിരുവനന്തപുരത്തുനിന്നുള്ള ആദ്യ ട്രെയിനാണ് വേണാട് എക്‌സ്പ്രസ്. തെക്കൻ ജില്ലകളിൽ നിന്ന് മെമു, പാലരുവി, വേണാട് എക്‌സ്പ്രസുകളിൽ മാത്രം ജോലി ആവശ്യങ്ങൾക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇൻഫോപാർക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും. പാലരുവിയിലെ കോച്ചു വർദ്ധന അല്പം ആശ്വാസം പകർന്നെങ്കിലും റൂട്ടിലെ പ്രശ്‌നങ്ങൾക്ക് നാളിതു വരെ പരിഹാരമായില്ല. ട്രെയിനിൽ കയറാൻ പറ്റാതെ ആളുകൾ ബുദ്ധിമുട്ടുന്നതിനാൽ സിഗ്‌നൽ ലഭിച്ചാലും ഗാർഡിന് ക്ലിയറൻസ് കൊടുക്കാൻ കഴിയുന്നില്ല. ഇതുമൂലം വേണാട് വൈകുന്നതും പതിവാണ്.

സാ​ധ്യ​മാ​യ​തെ​ല്ലാം
ചെ​യ്യു​മെ​ന്ന് ​റെ​യി​ൽ​വേ

തി​രു​വ​ന​ന്ത​പു​രം​:​കോ​ട്ട​യ​ത്തി​നും​ ​എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ലെ​ ​യാ​ത്രാ​ദു​രി​തം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​സാ​ധ്യ​മാ​യ​തെ​ല്ലാം​ ​ചെ​യ്യു​മെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ഡി​വി​ഷ​ണ​ൽ​ ​റെി​ൽ​വേ​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​വ​ന്ദേ​ഭാ​ര​തി​നാ​യി​ ​ട്രെ​യി​നു​ക​ൾ​ ​പി​ടി​ച്ചി​ടു​ന്ന​തും​ ​കോ​ച്ചു​ക​ൾ​ ​കു​റ​ച്ച​തു​മാ​ണ് ​യാ​ത്രാ​ദു​രി​ത​ത്തി​ന് ​കാ​ര​ണ​മെ​ന്ന​ ​ആ​ക്ഷേ​പം​ ​അ​ധി​കൃ​ത​ർ​ ​നി​ഷേ​ധി​ച്ചു.
രാ​വി​ലെ​ ​കോ​ട്ട​യം​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള​ ​വേ​ണാ​ട് ​പാ​ല​രു​വി​ ​ട്രെ​യി​നു​ക​ളി​ൽ​ ​സ​മാ​ന്യം​ ​തി​ര​ക്കു​ണ്ട്.​ ​റോ​ഡ് ​പ​ണി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​തി​ര​ക്ക് ​കൂ​ടി.​ ​തി​ങ്ക​ളാ​ഴ്ച​ക​ളി​ലും​ ​അ​വ​ധി​ ​തീ​രു​ന്ന​ ​ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ​കൂ​ടു​ത​ൽ​ ​തി​ര​ക്ക്.​ ​അ​തി​ന് ​വേ​ണ്ടി​ ​പ്ര​ത്യേ​ക​ ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​ക​ഴി​യി​ല്ല.​ ​വേ​ണാ​ടി​ൽ​ ​ഐ.​സി.​എ​ഫ്.​ ​കോ​ച്ചു​ക​ൾ​ ​മാ​റ്റി​ ​എ​ൽ.​എ​ച്ച്.​ബി​ ​ആ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​തോ​ടെ​ ​സീ​റ്റിം​ഗ് ​ക​പ്പാ​സി​റ്റി​ 98​ൽ​ ​നി​ന്ന് 104​ ​ആ​യി.​ ​വേ​ണാ​ടി​ലെ​ ​തി​ര​ക്ക് ​പ​രി​ഗ​ണി​ച്ച് ​പാ​ൻ​ട്രി​കാ​ർ​ ​ഒ​ഴി​വാ​ക്കി​ ​പാ​സ​ഞ്ച​ർ​ ​കോ​ച്ച് ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ഇ​തോ​ടെ​ ​കോ​ച്ചു​ക​ളു​ടെ​ ​എ​ണ്ണം​ 22​ആ​യി.​ ​ഇ​നി​യും​ ​കോ​ച്ചു​ക​ൾ​ ​ചേ​ർ​ത്താ​ൽ​ ​ട്രെ​യി​ൻ​ ​എ​ൻ​ജി​ൻ​ ​വ​ലി​ക്കി​ല്ല.
വേ​ണാ​ടി​നും​ ​പാ​ല​രു​വി​ക്കും​ ​ഇ​ട​യി​ൽ​ ​മെ​മു​ ​സ​ർ​വീ​സ് ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.​ ​എ​റ​ണാ​കു​ള​ത്ത് ​സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ് ​ത​ട​സം.​ ​ഇ​ന്ന​ലെ​ ​തി​ര​ക്ക് ​മൂ​ലം​ ​യാ​ത്ര​ക്കാ​ർ​ ​കു​ഴ​ഞ്ഞു​വീ​ണ​താ​യി​ ​റെ​യി​ൽ​വേ​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ല.​ ​തി​രു​വ​ല്ല​യി​ൽ​ ​വ​ച്ച് ​അ​സു​ഖം​ ​മൂ​ലം​ ​ത​ല​ ​ചു​റ്റി​വീ​ണ​ ​യാ​ത്ര​ക്ക​രി​ക്ക് ​ചി​കി​ത്സ​ ​ന​ൽ​കി​യ​താ​യും​ ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.


Source link
Exit mobile version