ഷിരൂരിലെ തെരച്ചിലിൽ നിർണായക കണ്ടെത്തൽ, അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി, സ്ഥിരീകരിച്ച് ലോറിയുടമ

ഷിരൂർ : ഷിരൂർ ദേശിയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം മൂന്നു പേർക്കുള്ള തെരച്ചിലിൽ നിർണായക കണ്ടെത്തൽ. ഇന്ന് നടന്ന തെരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പു കമ്പിയാണ് കണ്ടെത്തിയത്. ലോറിയുടെ ആർ.സി ഉടമ മുബീൻ ലോഹഭാഗം തിരിച്ചറിഞ്ഞു. മാസങ്ങളായി നടത്തുന്ന തെരച്ചിലിൽ ആദ്യമായാണ് അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തുന്നത്.
ലോറിയുടെ പിന്നിൽ ഡോറിന് താഴെയുള്ള ചുവപ്പും വെള്ളയും പെയിന്റടിച്ച ഭാഗമാണ് കണ്ടെത്തിയത്. ലോറി ഉടമ മുബീൻ ഡ്രഡ്ജറിൽ പോയാണ് ലോഹഭാഗം തിരിച്ചറിഞ്ഞത്. നാവികസേന മാർക്ക് ചെയ്ത ഇ
ടത്തിന് സമീപമാാണ് ഈ ഭാഗം കണ്ടെത്തിയത്. നേരത്തെ ലോറിയിലുണ്ടായിരുന്ന അക്കേഷ്യ മരത്തടികളും കയറും കിട്ടിയരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലി മറ്റൊരു ലോറിയുടെ ഭാഗവും കണ്ടെത്തിയിരുന്നു. അർജുന്റെ ലോറിയ്ക്കായുള്ള തെരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എം.എൽ.എ സതീഷ് സെയിൽ പറഞ്ഞു.
അതേസമയം മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. പശുവിന്റെ അസ്ഥിയാണ് പുഴയിൽ നിന്ന് കണ്ടെത്തിയതെന്ന് മംഗളുരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. മനുഷ്യന്റെ എല്ലിന്റെ ഭാഗം എന്ന പ്രചാരണം തെറ്റാണെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.
Source link