WORLD

ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ 274 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ 21 കുട്ടികൾ, 1024 പേർക്ക് പരിക്ക്


ബയ്റുത്ത്: തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയതായി ലെബനന്‍. 1024 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 21 പേര്‍ കുട്ടികളും 39 സ്ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.തീരദേശനഗരമായ ടയറില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം തുടരുകയാണ്. ഇവിടെനിന്നും ബയ്റുത്തിലേക്ക് ആളുകള്‍ പലായനംചെയ്യുന്നതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 800-ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.


Source link

Related Articles

Back to top button