CINEMA

‘കജോളിനേക്കാൾ സുന്ദരി’; അമ്മയുടെ 81ാം പിറന്നാൾ ആഘോഷമാക്കി നടി

‘കജോളിനേക്കാൾ സുന്ദരി’; അമ്മയുടെ 81ാം പിറന്നാൾ ആഘോഷമാക്കി നടി | Kajol Mother

‘കജോളിനേക്കാൾ സുന്ദരി’; അമ്മയുടെ 81ാം പിറന്നാൾ ആഘോഷമാക്കി നടി

മനോരമ ലേഖകൻ

Published: September 23 , 2024 02:53 PM IST

1 minute Read

അമ്മയ്ക്കും സഹോദരിക്കുമൊപ്പം കജോൾ

അമ്മ തനുജയുടെ 81ാം പിറന്നാള്‍ ആഘോഷമാക്കി കജോൾ. കാജോളിന്റെ ഇളയ സഹോദരി തനിഷ മുഖർജിക്കും അമ്മ തനുജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പിറന്നാൾ വാർത്ത താരം ആരാധകരെ അറിയിച്ചത്.

അമ്മയുടെ ചെറുപ്പകാലത്തെ അതിമനോഹരമായ ഒരു ചിത്രം ചേർത്തുള്ള പിറന്നാൾ കേക്കും കജോൾ ഒരുക്കിയിരുന്നു. ‘‘ഞങ്ങളുടെ നിത്യഹരിത നായിക, സുന്ദരിയായ ദേവതയ്ക്ക് 81-ാം വയസ്സിൽ 18-ാം പിറന്നാൾ ആശംസകൾ.’’–കജോൾ കുറിച്ചു.

അമ്മ ചെറുപ്പത്തിൽ കജോളിനേക്കാൾ സുന്ദരിയായിരുന്നുവെന്നും അമ്മയുടെ സൗന്ദര്യമാണ് മക്കൾക്ക് ലഭിച്ചിരിക്കുന്നതെന്നുമാണ് ആരാധക കമന്റുകള്‍.

ശമിത ഷെട്ടി, കരൺ ജോഹർ തുടങ്ങി നിരവധിപ്പേർ കജോളിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി.

English Summary:
Kajol wishes ‘evergreen goddess’ mother Tanuja on 81st birthday

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kajol f3uk329jlig71d4nk9o6qq7b4-list 5mcigbi9962g1aefsan99oc0di mo-entertainment-common-bollywood mo-entertainment-common-bollywoodnews


Source link

Related Articles

Back to top button