CINEMA

പിറന്നാള്‍ ആശംസിക്കാനെത്തിയ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിച്ച് മധു; വിഡിയോ

മധുവിന് പിറന്നാൾ ആശംസകളുമായി സുരേഷ് ഗോപിയും രാധികയും; വിഡിയോ | Madhu Suresh Gopi

പിറന്നാള്‍ ആശംസിക്കാനെത്തിയ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിച്ച് മധു; വിഡിയോ

മനോരമ ലേഖകൻ

Published: September 23 , 2024 03:35 PM IST

Updated: September 23, 2024 03:41 PM IST

1 minute Read

സുരേഷ് ഗോപിയും ഭാര്യ രാധികയും മധുവിന്റെ വസതിയിൽ

നടൻ മധുവിന് പിറന്നാൾ ആശംസകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിൽ സുരേഷ് ഗോപിയും ഭാര്യ രാധികയും നേരിട്ടെത്തിയത്. ഏറെ നേരും മധുവിനും കുടുംബത്തിനൊപ്പം ചിലവഴിച്ച േശഷമാണ് സുരേഷ് ഗോപി മടങ്ങിയത്. രാധികയുടെ അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു.

കേന്ദ്രമന്ത്രിയായതിനുശേഷം ഇതാദ്യമായാണ് സുരേഷ് ഗോപി മലയാളത്തിന്റെ മഹാനടനെ നേരില്‍ കാണുന്നത്. സ്നേഹോപഹാരമായി മധു, സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിക്കുകയുണ്ടായി.

മധുവിന്റെ ജന്മനക്ഷത്രം വലിയൊരു ആഘോഷമാക്കാൻ ആലോചിക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് സുരേഷ് ഗോപി െവളിപ്പെടുത്തി. അതിനുള്ള അനുവാദം അദ്ദേഹം തന്നിട്ടുണ്ടെന്നും വളരെ ചെറിയ രീതിയിൽ ഇവിടെ വച്ചു തന്നെ ആഘോഷം നടത്താനാണ് ആലോചിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

‘‘ലാലിനെയും മമ്മൂക്കയെയും വിളിച്ച് സംസാരിച്ച ശേഷം ഉറപ്പിക്കും. അദ്ദേഹത്തിന് ഇവിടെ തന്നെയാണ് താൽപര്യം. അവരുടെ സൗകര്യം കൂടി നോക്കും.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.

English Summary:
Suresh Gopi’s Visit to Madhu’s Residence for Special Birthday Bash

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-madhu f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 5rtj19vfqm4f49jk1gubtac95j mo-entertainment-movie-sureshgopi


Source link

Related Articles

Back to top button