WORLD
ഗൂഗിൾ മുതൽ അഡോബി വരെ; ടെക്ക് ഭീമന്മാരുമായി മോദിയുടെ കൂടിക്കാഴ്ച, ലക്ഷ്യം വൻനിക്ഷേപം?

ന്യൂയോർക്ക്: യു.എസ്സിലെ മുൻനിര ടെക്ക് സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, എന്‍വീഡിയ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ്, അഡോബി സി.ഇ.ഒ ശാന്തനു നാരായെൻ തുടങ്ങിയവർ പങ്കെടുത്തു. ലോട്ടെ പാലസ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്സ്, ബയോടെക്നോളജി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുമായാണ് മോദി സംസാരിച്ചത്. ന്യൂയോർക്കിലെ ടെക്ക്. സി.ഇ.ഒമാരുമായി ഫലപ്രദമായ ചർച്ച നടത്തി. സാങ്കേതികവിദ്യ, നൂതനമായ ആശയങ്ങൾ എന്നിവയെപ്പറ്റി ചർച്ച ചെയ്തു. ഈ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയോടുള്ള അവരുടെ ശുഭാപ്തിവിശ്വാസം കാണുന്നതിൽ സന്തോഷവാനാണ്, മോദി എക്സിൽ കുറിച്ചു.
Source link