KERALAMLATEST NEWS

നിർമ്മല സീതാരാമന്റെ പ്രസ്താവന വിചിത്രം: ചെന്നിത്തല

കൊച്ചി: പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം രാജ്യമെമ്പാടും ചർച്ചയാവുമ്പോൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ പ്രസ്താവന നിന്ദ്യവും വിചിത്രവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമ്മർദ്ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികളെ വീടുകളിൽ നിന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദ്ദങ്ങളെ നേരിടാനാകൂവെന്നുമാണ് മന്ത്രി പറഞ്ഞത്. പ്രസ്താവന പിൻവലിച്ച് നിർമ്മല സീതാരാമൻ മാപ്പ് പറയണം.

പാർലമെന്റിൽ ഉന്നയിക്കും

അന്നയുടെ ദുരന്തം പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി പിതാവ് സിബി ജോസഫിന് ഉറപ്പു നൽകി. കഴിഞ്ഞ ദിവസം വീഡിയോ കോളിലാണ് അന്നയുടെ കുടുംബവുമായി രാഹുൽ സംസാരിച്ചത്. ഇന്നലെ രമേശ് ചെന്നി​ത്തല, മുൻമന്ത്രി​ മേഴ്സി​ക്കുട്ടി​അമ്മ, സി​.എസ്. സുജാത എന്നി​വർ അന്നയുടെ കങ്ങരപ്പടി​യി​ലെ വീട്ടി​ലെത്തി​ മാതാപി​താക്കളെ ആശ്വസി​പ്പി​ച്ചു.


Source link

Related Articles

Back to top button